പ്രകൃതിയുടെ ഭാഗമാണ് മനുഷ്യൻ എന്ന ബോധ്യത്തോടെ നല്ല വായു, വെള്ളം, മണ്ണ്, ജൈവവൈവിധ്യം എന്നിവ ഉറപ്പുവരുത്തേണ്ടതുണ്ട് എന്ന ധാരണയോടെ പരിസ്ഥിതിവാദികൾ ജീവിക്കാൻ ശ്രമിക്കുന്നു. മനുഷ്യനും ഇതര ജീവജാലങ്ങൾക്കും അജൈവവസ്തുക്കൾക്കൊപ്പം ഭേദപ്പെട്ട സഹജീവനം ലക്ഷ്യമിടുന്നു. മനുഷ്യർ പ്രകൃതിവിരുദ്ധർ അല്ല മറിച്ച് പ്രകൃതിയ്ക്ക് നല്ലതും ദോഷവും ചെയ്യാൻ കെൽപ്പുള്ളവർ ആണെന്ന തിരിച്ചറിവോടെ ഇടപെടുന്നു.
മനുഷ്യർ മനുഷ്യരായിത്തന്നെ പ്രകൃതിയ്ക്ക് ദോഷമാണെന്ന് വിശ്വസിക്കുന്ന പ്രകൃതിസ്‌നേഹികളിൽ വെളിപ്പെടുന്നത് മനുഷ്യവിദ്വേഷമാണ്. മനുഷ്യന്റെ ജീവിക്കാനുള്ള അവകാശങ്ങളും അഭിമാനബോധവും അവരുടെ പരിഗണനയിൽ വരുന്നില്ല. മനുഷ്യർ ഇല്ലെങ്കിൽ ഭൂമി മനോഹരമായേനെ എന്നും വിശ്വസിക്കുന്നു.
കവിതയിൽ മരങ്ങളും ഭൂമിയും തമ്മിലുള്ള ബന്ധത്തെ മാത്രം സ്നേഹമായി കാണുന്നു. ഇത് കാൽപ്പനിക ഭാവുകത്വത്തിന്റെ തുടർച്ചയായി വായിക്കാം. എന്നാൽ യാഥാർത്ഥ്യത്തിൽ മരങ്ങളുടെ നിലനിൽപ്പ് പോലും ഭൂമിയെ 'ചൂഷണം' ചെയ്തുകൊണ്ടാണ്. മണ്ണിലെ പോഷകങ്ങൾ, ജലം, സൂക്ഷ്മജീവികളുടെ ചുറ്റുപാട് എന്നിവയെല്ലാം അവർ സ്വന്തമാക്കുന്നുണ്ട്, 'ചൂഷണം' ചെയ്യുന്നുണ്ട്. ചില സാഹചര്യങ്ങളിൽ മരങ്ങൾ ഭൂമിയുടെ സമതുലിതാവസ്ഥയ്ക്ക് തന്നെ പരിക്കേൽപ്പിക്കും: വേരുകൾ മണ്ണിൽ മറ്റൊന്നിനും ഇടം നൽകാതാക്കും, ജലസ്രോതസ്സുകൾ വറ്റിക്കും, ഭൂമിയുടെ ഘടനയെ തന്നെ തകർക്കുന്ന സാഹചര്യങ്ങളുമുണ്ട്. എന്നിട്ടും, കവിതയിലെ ഭൂമി മരങ്ങളെ സ്നേഹിക്കുന്നു. അവയ്ക്ക് എങ്ങനെ വന്നാലും വളരാൻ വഴി ഒരുക്കുന്നു. (ബയോളജി അറിയില്ല ഇയാൾക്ക് എന്നൊന്നും ഞാൻ ആക്ഷേപിക്കുന്നില്ല, അതെന്റെ മാന്യത). ഭൂമിയ്ക്ക് മനുഷ്യനോട് മാത്രം ഇഷ്ടമില്ല. മനുഷ്യനും പല രീതിയിൽ പ്രകൃതിയെ ചൂഷണം ചെയ്യേണ്ടി വരുന്നുണ്ട്. അത്തരം ചൂഷണങ്ങൾ ഏറെയും വലിയ അധികാരഘടനയുടെ ഭാഗമായി നടക്കുന്നതുമാണ്. അവയെ പ്രതിഷേധം കൊണ്ടും ശാസ്ത്രീയ-സാങ്കേതിക മാർഗ്ഗങ്ങൾ കൊണ്ടും നേരിടുന്നതും മനുഷ്യർ തന്നെയാണ്. പ്രകൃതിയിലെ മറ്റു ജീവികളും പ്രതിഭാസങ്ങളും വഴിയുണ്ടാക്കുന്ന ഡാമേജുകളെ തരണം ചെയ്യാൻ തങ്ങളുടെ കൂടി നിലനിൽപ്പിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നത് മനുഷ്യർ ആണ്. കവിയ്ക്കുള്ളത് പ്രകൃതിസ്നേഹമല്ല, മറിച്ച് മനുഷ്യ വിദ്വേഷം മാത്രമാണെന്ന് വരുന്നതും ഈ വസ്തുത അയാൾക്ക് വിഷയമല്ല എന്നതുകൊണ്ടാണ്. ഇതാണ് വീരാൻകുട്ടി കവിതകളുടെ പൊതുമനോനില. മനുഷ്യനെ ഭൂമിയെ ചൂഷണം ചെയ്യുന്നവനായി മാത്രമാണ് അയാൾക്ക് കാണാൻ ആകുന്നത്. മറ്റു ജീവികളുടെയും പ്രതിഭാസങ്ങളുടെയും ഇടപെടലിന്റെ ഫലമായി ഉണ്ടായ ഡാമേജുകൾ പോലും പരിഹരിക്കാൻ മനുഷ്യൻ നടത്തുന്ന ഇടപെടലുകൾ അയാൾക്ക് വിഷയമല്ല. കവിത എഴുതി പ്രകൃതിയെ സംരക്ഷിക്കാം 'എന്നുറപ്പുള്ള' വിഡ്ഢിയാണ് അയാൾ. മനുഷ്യന്മാർ ഇത്രമാത്രം ദോഷം ആണെങ്കിൽ, താനെന്തിനാ ഭൂമിയെ ദ്രോഹിച്ച് ജീവിക്കുന്നത് എന്ന ചോദ്യം സ്വയം ഉന്നയിക്കാനുള്ള മാന്യത എങ്കിലും അയാൾ കാണിക്കണം. ആത്മഹത്യ ഒന്നിനും പരിഹാരം അല്ലെന്ന് അയാളോട് ഞങ്ങൾ ആരും പറയാൻ പോകുന്നില്ല.
മനുഷ്യർ മനുഷ്യരായിത്തന്നെ പ്രകൃതിയ്ക്ക് ദോഷമാണെന്ന് വിശ്വസിക്കുന്ന പ്രകൃതിസ്‌നേഹികളിൽ വെളിപ്പെടുന്നത് മനുഷ്യവിദ്വേഷമാണ്. മനുഷ്യന്റെ ജീവിക്കാനുള്ള അവകാശങ്ങളും അഭിമാനബോധവും അവരുടെ പരിഗണനയിൽ വരുന്നില്ല. മനുഷ്യർ ഇല്ലെങ്കിൽ ഭൂമി മനോഹരമായേനെ എന്നും വിശ്വസിക്കുന്നു.
_______
ഹുസൈൽ, ഹൈയ്ഡെഗ്ഗെർ, മെർലോ-പോൻ്റി എന്നിവരെയൊന്നും വായിച്ചിട്ടില്ലെങ്കിലും Phenomenology എന്നൊരു പഠനശാഖയുണ്ട് എന്ന അറിവെങ്കിലും നമുക്കൊക്കെ വേണമല്ലോ. അങ്ങനെയൊരു അറിവുണ്ടെങ്കിൽ ഏതെങ്കിലും കവി 'ഞാൻ കൊണ്ട വെയിലാണ് എൻ്റെ ഡാറ്റ' എന്നൊക്കെയുള്ള മഹത്വചനം മുന്നോട്ടുവെക്കുമോ എന്നറിയില്ല. എന്തായാലും സ്വാനുഭവമാണ് തൻ്റെ കവിതയുടെ നേരും കരുത്തുമെന്നു കരുതുന്ന ഒരു കവി എഴുതിയ കവിതയാണ് ഇതോടൊപ്പം.

മനുഷ്യൻ്റെ കൈയ്യോ കാലോ മറ്റേതെങ്കിലും അവയവമോ വെട്ടിയെടുത്ത് കുഴിച്ചിട്ട് വെള്ളമൊഴിച്ച് നോക്കിയ ശേഷമുള്ള നിരീക്ഷണത്തിൽ നിന്നാണോ കവിയ്ക്ക് ഇതെഴുതാൻ സാധിച്ചത് എന്നൊരു സംശയം കവിയുടെ കാവ്യവിശ്വാസത്തെ മാനദണ്ഡമാക്കിയാൽ ഉണ്ടാകേണ്ടതാണ്. പക്ഷേ കവിയുടെ ജീവിതാനുഭവമൊന്നും ഇല്ലാത്ത ഞാൻ അങ്ങനുള്ള സംശയമൊന്നും ഉന്നയിക്കാൻ യോഗ്യനല്ലല്ലോ!
ശാസ്ത്രം, ചരിത്രം തുടങ്ങിയവ മനുഷ്യന്റെ ജ്ഞാനാഭിലാഷവും കവിത പോലുള്ള കലാസൃഷ്ടികൾ മനുഷ്യന്റെ സൗന്ദര്യബോധവും അർത്ഥാന്വേഷണവും നിറവേറ്റാൻ ശ്രമിക്കുന്നു എന്നാണു എൻ്റെ ധാരണ. നമ്മുടെ ജീവിതത്തിൽ ഇവ ഭിന്നമല്ല, പരസ്പരപൂരകമായി പ്രവൃത്തിക്കേണ്ടവയാണെന്നും തോന്നാറുണ്ട്. ഉദാഹരണത്തിന്, മെഡിക്കൽ സയൻസ് രോഗം മാറ്റുമ്പോൾ കവിത രോഗിയുടെ ആത്മവിശ്വാസവും ജീവിതബോധവും വളർത്തുന്നത് കാണാം.
എന്തുകൊണ്ടെന്നറിയില്ല, ഇദ്ദേഹത്തെ പോലുള്ള കവികൾക്ക് മനുഷ്യവിദ്വേഷം പ്രചരിപ്പിക്കാനുള്ള വഴിയാണ് ഏറെക്കാലമായി കവിത. ശാസ്ത്രീയമായും രാഷ്ട്രീയമായും വിലയിരുത്തേണ്ട പരിസ്ഥിതി വിഷയങ്ങളെ അതിനു മറയാക്കി പിടിക്കുന്നു. ശാസ്ത്രവും കലയും അഥവാ യുക്തിബോധവും സർഗ്ഗവൈഭവവും വിപരീതങ്ങളാണെന്ന പൊതുബോധം ഉറപ്പിക്കുന്നു. ഇതൊരു ഭാവുകത്വ പ്രശ്നം മാത്രമല്ല; തിരിച്ചറിവില്ലായ്മയുടെ പ്രശ്നം കൂടിയാണ്. ഇയാളെ പോലുള്ളവർ വലിയ ദോഷം ചെയ്യുന്നതാണെന്ന് തോന്നുന്നത് കൊണ്ട് ഇത്രയെങ്കിലും പറയുന്നു.
___
_____
____
കൗതുകത്തിൽ കവിത കാണുന്നവരാണെങ്കിൽ ശാസ്ത്രവും ചരിത്രവും തത്വചിന്തകളും മനോഹരമായ കവിതകൾ തന്നെ, എനിക്കു അദ്ദേഹത്തോട് പറയാൻ തോന്നി.
ഉദാഹരണത്തിന്, The Hidden Life of Trees പുസ്തകത്തിൽ inosculation എന്നൊരു കാര്യത്തെപ്പറ്റി പറയുന്നു. ഒരേ ജനുസ്സിൽപ്പെട്ടതോ സഹജീവനത്തിന് വഴങ്ങുന്നവരോ ആയ മരങ്ങളുടെ വേരുകൾ കാലക്രമേണ മണ്ണിനുള്ളിൽ 'കെട്ടിപ്പിടിക്കും'. അധികം അകലെയല്ലാതെ, എന്നാൽ തമ്മിൽ മത്സരബുദ്ധിയുണ്ടാക്കാൻ അത്രയുമടുപ്പം ഉണ്ടാകാതെ നടുകയേ വേണ്ടൂ. ഇങ്ങനെയുള്ള മരങ്ങളിൽ ഒരു മരം ശോഷിച്ചു തുടങ്ങിയാലും മറ്റുള്ളവ അവയ്ക്ക് സഹായം നൽകുന്നു. സഹായം മാത്രമല്ല കേട്ടോ, രോഗങ്ങളും കീടങ്ങളെയും അവർ പങ്കുവെക്കുന്നു.
ഒരു തരത്തിൽ നോക്കിയാൽ മനുഷ്യർ മണ്ണിലെഴുതുന്ന കവിതയാണ് ശാസ്ത്രീമായ കൃഷി. പരിസ്ഥിതിസ്നേഹികളായ ഏറ്റവും മികച്ച കവികൾ, ഇങ്ങനെയുള്ള കർഷകർ തന്നെ. ശാസ്ത്രം, പ്രകൃതിയെ എങ്ങനെ സ്നേഹിക്കാം, മനോഹരമായ സഹജീവനം എങ്ങനെ സാധ്യമാക്കാം എന്നെല്ലാം ബോധ്യപ്പെടുത്തുന്നു. കവികൾക്ക് കേവലകൗതുകത്തിന് അപ്പുറത്തേക്ക് തന്റെ അനുഭവത്തെയും ഭാവനയെയും കൊണ്ട് സഞ്ചരിക്കാനുള്ള വെല്ലുവിളിയുയർത്തുന്നു. പ്രകൃതിയെ അറിഞ്ഞു സ്നേഹിക്കാൻ നമ്മൾ മനുഷ്യരെ പ്രാപ്തിയുള്ളവരാക്കുന്നു.

വീരാൻകുട്ടിയുടെ ചില കവിതകളിലെ മനുഷ്യവിദ്വേഷം ചൂണ്ടിക്കാണിക്കുക വഴി മനുഷ്യകേന്ദ്രീകൃതമായ ലോകത്തിനു വേണ്ടിയുള്ള വാദമല്ല ഞാൻ മുന്നോട്ടു വെക്കുന്നത്. എൻ്റെ വിമർശത്തിൻ്റെ അടിസ്ഥാനം പരിസ്ഥിതിസ്നേഹമെന്നത് മനുഷ്യവിദ്വേഷമാകരുത് എന്നതാണ്. പ്രകൃതിയിൽ മറ്റേതൊരു ജീവജാലത്തെയും അജൈവവസ്തുക്കളെയും പോലെ മനുഷ്യനും നിലനിൽക്കാൻ സാധിക്കണം. സഹജീവനം സാധ്യമാക്കുക എന്നതാണ് എൻ്റെ രാഷ്ട്രീയനിലപാട്. മനുഷ്യരുടെ സാന്നിധ്യം പോലുമില്ലാത്ത കവിതകൾ എഴുതിക്കൊണ്ട് ഞാൻ വെളിപ്പെടുത്താൻ ശ്രമിച്ച രാഷ്ട്രീയം മനുഷ്യകേന്ദ്രീകൃതമല്ല ഈ ലോകം എന്നുതന്നെയാണ്. അതിനർത്ഥം മനുഷ്യൻ ഇവിടെ ജീവിക്കാൻ അർഹനല്ല എന്നല്ല. മനുഷ്യനോളം മറ്റുള്ളവയ്ക്കും മറ്റുള്ളവയോളം മനുഷ്യനും അതിനു അർഹതയുണ്ട്. മനുഷ്യർക്ക് മനുഷ്യരോട് ചേർന്നു മാത്രമല്ല അർത്ഥനിർമ്മിതിയും അനുഭൂതി നിർമ്മിതിയും സാധ്യമാകുന്നത്.
ഞാൻ ആദ്യം ചൂണ്ടിക്കാണിച്ച മനുഷ്യവിദ്വേഷപ്രചരണത്തിനായി വീരാൻകുട്ടി എഴുതിയ പ്രൊപ്പഗണ്ട കവിതയിലെ അതേ ദൃശ്യത്തെ എൻ്റെ ഒരു കവിതയിലെ ഒരു സ്റ്റാൻസയായത് എങ്ങനെയെന്നു നോക്കൂ:
മുറിച്ചിട്ട മരച്ചില്ലയിൽ മുളപൊട്ടി
മറ്റൊരു മരമായി; അങ്ങനെ
വന്മരങ്ങളിൽ കാണും
ചില്ലകളത്രയും ചെറുമരങ്ങളായി.
ഇത് എൻ്റെ 'കാണൽ' എന്ന കവിതയിലെ ഒരു സ്റ്റാൻസ മാത്രമാണ്. കാണുക എന്ന പ്രവൃത്തിയെ പ്രശ്നവത്കരിക്കുക എന്നതായിരുന്നു ആ കവിതയിലൂടെ ഞാൻ ഏറ്റെടുത്ത വെല്ലുവിളി. പൊതുവെ നിഗമനങ്ങളോ തീർപ്പുകളോ നൽകുന്ന കവിയല്ല ഞാൻ. സന്ദിഗ്ദ്ധാർത്ഥത എൻ്റെ കവിതകളുടെ ഒരു സ്വഭാവമാകുന്നതും അതിനാലാണ്. വീരാൻകുട്ടി കവിതകൾക്ക് പൊതുവെ തീർപ്പുകളുണ്ട് എന്നതിനാൽ കൂടിയാണ് അതിലെ ഇത്തരം ആശയപ്രചാരണ (പ്രൊപ്പഗണ്ട) സ്വഭാവം വെളിപ്പെടുന്നത്. തീർപ്പുകൾ കൽപ്പിക്കുന്ന മനോനില കവിതയിൽ നന്നെന്ന അഭിപ്രായം എനിക്കില്ല.അത് വേണമോ വേണ്ടയോ എന്നത് കവിയുടെ തീരുമാനം.

ചരിത്രമോ അധികാരഘടനയോ രൂപപ്പെടുന്നത് മനുഷ്യരിലൂടെ മാത്രമല്ല, ലോകനാശത്തിലേക്ക് നയിക്കുന്ന ഇടപെടലുകൾ നടത്തിയ മനുഷ്യരെ മാത്രം എണ്ണിപ്പറയാൻ പറ്റുകയും പരിസ്ഥിതിനാശത്തിനു കാരണമാകുന്ന പ്രകൃത്യാലുള്ള പ്രതിഭാസങ്ങൾ കാണാനാകുന്നുമില്ല വീരാൻകുട്ടിയ്ക്ക് എന്നത് എന്തുകൊണ്ടാകും? മനുഷ്യകേന്ദ്രീകൃതമാണ് അദ്ദേഹത്തിൻ്റെ മനോനില എന്നതുതന്നെ കാരണം. മനുഷ്യരോടുള്ള സ്നേഹം മാത്രമല്ല മനുഷ്യകേന്ദ്രീകൃതമായ മനോനിലയുടെ അടിസ്ഥാനം. മനുഷ്യരോടുള്ള വെറുപ്പും മനുഷ്യകേന്ദ്രീകൃതമാണ്. മനുഷ്യനെപ്പറ്റിയുള്ള എല്ലാ നല്ല ആശയങ്ങളെയും ഇടപെടലുകളെയും അദ്ദേഹം നിരസിക്കുന്നു, മറിച്ച് മനുഷ്യനെ കുറ്റം, കപടം, നാശം, വഞ്ചന എന്നിവയുടെ രൂപത്തിൽ മാത്രം ചിത്രീകരിക്കുന്നു (അദ്ദേഹത്തിൻ്റെ ഇന്ന് രാവിലത്തെ ഫേസ്ബുക്ക് പോസ്റ്റ് കാണുക). ഇതിൽ വെളിപ്പെടുന്നത് പരിസ്ഥിതിസ്നേഹമാണെന്ന് പലരും തെറ്റിദ്ധരിക്കുന്നു. എന്നാൽ അല്ല.
(ഇനി പറയുന്നത് വീരാൻകുട്ടിയ്ക്ക് ബാധകമാണോ എന്നത് അദ്ദേഹം സ്വയം വിലയിരുത്തി തീരുമാനിക്കേണ്ടതാണ്)
നമ്മുടേത് പോലുള്ള ജാതിവ്യവസ്ഥയും സാമ്പത്തികവിവേചനവും ശക്തമായ വികസ്വരരാജ്യങ്ങളിൽ സാധാരണ മനുഷ്യരുടെ ജീവിതം കഷ്ടമാണ്. അത്തരത്തിൽ കഷ്ടപ്പെട്ട ജീവിതം നയിച്ചുകൊണ്ട് ഭേദപ്പെട്ട ജീവിതത്തിലേക്ക് ചെന്നെത്താൻ ശ്രമിക്കുന്ന അനേകം മനുഷ്യരിൽ ഒരാളാണ് ഞാൻ. സമ്പത്തില്ല, പലകാര്യങ്ങളാൽ നല്ല വിദ്യാഭ്യാസം ലഭിച്ചില്ല, 10-12 മണിക്കൂർ ദിവസവും തൊഴിൽ ചെയ്യാനായി നീക്കിവെക്കേണ്ടി വരുന്നു, ജാതീയമായതും സാമ്പത്തികവുമായ വേർതിരിവുകൾ പലതരത്തിൽ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇങ്ങനെയുള്ള വ്യക്തിപരമായ വിഷമങ്ങൾ തരണം ചെയ്തു മെച്ചപ്പെട്ട സഹജീവനമെന്ന ആശയത്തിൽ കേന്ദ്രീകരിച്ചു ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന അനേകരിൽ ഒരാളാണ് ഞാൻ. അങ്ങനെയുള്ള മനുഷ്യർക്ക് ആളുകൾ ഉന്നയിക്കുന്ന മനുഷ്യവിദ്വേഷത്തിനു പിന്നിലുള്ള മനോനില എന്തെന്ന് തിരിച്ചറിയാൻ സാധിക്കും. അതുകണ്ടാൽ വേദനിക്കും. ആ വേദനയെ വൈകാരികമായി പ്രകടിപ്പിക്കാതെ ബൗദ്ധികമായി നേരിടുന്നത് ഞങ്ങൾക്കൊപ്പം നിൽക്കാൻ ഈ നാട്ടിലെ ഒരു ബുദ്ധിജീവിയും കാണില്ല എന്ന ബോധ്യത്തിലാണ്.
പരിസ്ഥിതിസ്നേഹം ഇന്ന് പലർക്കും മറ്റു മനുഷ്യർക്കുമേൽ പ്രയോഗിക്കാവുന്ന സദാചാരാധികാരം കൂടിയാണെന്ന കാര്യം നമ്മൾ ശ്രദ്ധിക്കാതെ പോകരുത്. 'ബ്രാഹ്മണശാപം', 'ഗുരുനിന്ദ പാപം' പോലുള്ള പ്രയോഗങ്ങൾ ഇന്ന് അധികാരപ്രയോഗത്തിനായി ഉപയോഗിക്കാൻ സാധിക്കാതെ വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ വരേണ്യമനോഭാവമുള്ളവർ തന്ത്രപരമായി എടുത്തു പ്രയോഗിക്കുന്ന ഒരു ആയുധമായി മാറിയിട്ടുണ്ട് പരിസ്ഥിതിസ്നേഹം. വർക്കിംഗ് ക്ലാസ്സിനെയും സ്ത്രീകളെയും മറ്റു അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെയും പരിഗണിക്കാതെയോ അതല്ലെങ്കിൽ മനുഷ്യവിദ്വേഷത്തിൽ ഊന്നിയുള്ളതോ ആയ പരിസ്ഥിതിവാദത്തിൻ്റെയെല്ലാം അടിസ്ഥാനം ഇതാകാം. സഹജീവനം ആണ് പരിസ്ഥിതിവാദത്തിൻ്റെ അടിസ്ഥാനമാകുന്നതെങ്കിൽ നിങ്ങളുടെ പരിഗണനയിൽ വരാൻ പോകുന്നത് പ്രകൃതിയിലെ മനുഷ്യാധികാരം മാത്രമല്ല, മനുഷ്യർക്കിടയിൽ നിലനിൽക്കുന്ന അധികാരഘടന കൂടിയാകും.
ഒരിക്കൽക്കൂടി പറയുന്നു, മനുഷ്യവിദ്വേഷത്തിനു എതിരെയാണ് എൻ്റെ നിലപാട്. അതിനെ പരിസ്ഥിതിവിരുദ്ധതയാക്കി ചിത്രീകരിക്കുന്നത് നുണയാണ്. വിമർശനത്തെ നേരിടാതെയുള്ള ഒളിച്ചോട്ടമാണ്. തങ്ങളുടെ അഹന്ത മാറ്റിവെച്ച് സ്വയം തിരുത്താൻ അത്തരക്കാർ തയ്യാറാകണം.
___
ഭൂമിക്ക് മനുഷ്യനെക്കാൾ വിനാശം വരുത്തിയ പ്രകൃതിദുരന്തങ്ങളും പ്രതിഭാസങ്ങളും ഉണ്ടായിട്ടുണ്ട്. ഇവയിൽ പലതും മനുഷ്യർ ഭൂമിയിൽ ഉണ്ടാകുന്നതിനു മുമ്പാണ് നടന്നിട്ടുള്ളത്. അതിനാൽ മനുഷ്യൻ ഇല്ലെങ്കിൽ ഭൂമിയിൽ എല്ലാം നല്ലതായിരിക്കും എന്ന 'പ്രതീക്ഷ' അസ്ഥാനത്താണ്. mass extinctions പലതും നടന്നത് മനുഷ്യരുടെ സാന്നിദ്ധ്യത്തിൽ പോലുമല്ല. മനുഷ്യർ ഇല്ലാതായാലും ഭൂമിയിൽ പ്രകൃതിദുരന്തങ്ങൾ, വംശനാശങ്ങൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ തുടരും എന്നുതന്നെയാണ് ഇതിനർത്ഥം. ജീവജാലങ്ങളുടെ നിലനിൽപ്പുത്തന്നെ ഇതര ജീവികളെയും അജൈവവസ്തുക്കളെയും ഉപയോഗപ്പെടുത്തിക്കൊണ്ടുതന്നെയാണ്. ഈ ഉപയോഗപ്പെടുത്തലിൽ സഹജീവനത്തിന്റെ ധാരണകൾ, പരിസ്ഥിതി സംരക്ഷണപ്രസ്ഥാനങ്ങൾ എല്ലാം മുന്നോട്ടുവെച്ചത് മനുഷ്യൻ്റെ സംസ്കാരമാണ്. പ്രകൃത്യാ തന്നെ ഇല്ലാതാകുമായിരുന്ന നിരവധി സ്പീഷീസുകൾ മനുഷ്യരുടെ ഇടപെടലിലൂടെ സംരക്ഷിക്കപ്പെട്ടിട്ടില്ലേ? സ്വയം വിമർശനം നടത്തുന്ന എത്ര ജീവികളും സസ്യങ്ങളും ഭൂമിയിലുണ്ട്? വൈദ്യശാസ്ത്രം, പരിസ്ഥിതി നിയമങ്ങൾ, വന്യജീവി സംരക്ഷണം, കാലാവസ്ഥാ ഗവേഷണം എന്നിവയെല്ലാം മനുഷ്യർ നടത്തുന്നത് മനുഷ്യർക്ക് വേണ്ടി മാത്രമാണോ? മനുഷ്യർ ഇല്ലെങ്കിൽ ഭൂമിക്ക് മോക്ഷം ലഭിക്കും എന്നൊക്കെ ചിന്തിക്കുന്നതിൻ്റെ അടിസ്ഥാനം എന്താണ്? മനുഷ്യൻ ഭൂമിയോട് പലതരം തെറ്റുകൾ ചെയ്തു എന്നത് കണക്കാക്കുമ്പോൾ, മറ്റു ജീവജാലങ്ങൾ ചെയ്ത തെറ്റുകൾ കാണുന്നില്ലേ? പല ജീവികളും ക്രമാതീതമായി പെരുകാറില്ലേ? വൈറസുകളും ബാക്ടീരിയകളും എല്ലാ ജീവജാലങ്ങൾക്കും ഭീഷണിയുയർത്താറില്ലേ? ചില സസ്യങ്ങൾ മണ്ണിന്റെ പോഷകങ്ങൾ പൂർണ്ണമായും ഇല്ലാതാക്കി മറ്റു സസ്യങ്ങൾക്ക് വളരാനുള്ള 'അവകാശം' നിഷേധിക്കുന്നില്ലേ? തിരുത്താനുള്ള മനുഷ്യൻ്റെ ശേഷിയും മനോഭാവവും വിഷയമല്ലേ? ഇതെല്ലാം മുന്നിൽ ഉണ്ടായിരിക്കെ മനുഷ്യരെ ഭൂമിയ്ക്ക് ഉപകാരമില്ലാത്ത രണ്ടാം തരക്കാരായും ഭൂമിയ്ക്ക് അനിഷ്ടമുള്ള ജീവിയായും മറ്റെല്ലാ ജീവികൾക്കും ശേഷം ഇടമുണ്ടെങ്കിൽ മാത്രം ഒരു മൂലയിൽ വെച്ചാൽ മതിയെന്നുമൊക്കെ എഴുതുന്ന കവിയുടെ മനോനില മനുഷ്യവിദ്വേഷമല്ലേ?
(നിഷി ലീല ജോർജിൻ്റെ പോസ്റ്റിലിട്ട കമൻ്റ്)

(നിഷി ലീല ജോർജിന്റെ ഒരു ചോദ്യത്തിനുള്ള മറുപടി. വർഗ്ഗസമരവുമായി ബന്ധപ്പെടുത്തിയായിരുന്നു ചോദ്യം)
വൈരുദ്ധ്യങ്ങളെ പരസ്പരം എതിരാക്കി ഇരുധ്രുവങ്ങളിൽ സ്ഥാപിച്ചു നിർത്തുന്നത് അഭിസംബോധന ചെയ്യേണ്ട വിഷയത്തെ ലഘൂകരിക്കലാണ്. മനുഷ്യൻ vs പ്രകൃതി എന്ന സങ്കൽപ്പത്തിൽ നിന്നും ചെന്നെത്തുന്ന മനുഷ്യവിദ്വേഷത്തിൻ്റെ അങ്ങേയറ്റമാണ് വീരാൻകുട്ടിയുടെ ചില കവിതകളിലും പ്രസ്താവനകളിലും വെളിപ്പെട്ടിട്ടുള്ളത്. വിദ്വേഷവും വിമർശനവും ഒന്നല്ല, വ്യത്യാസമുണ്ട്.
പുരുഷൻ vs. സ്ത്രീ എന്നതിലും കാപ്പിറ്റൽ vs. ലേബർ എന്നതിലും വെളിപ്പെടേണ്ടത് വിദ്വേഷമല്ല. വിമർശനമാണ്, അതായത് അധികാരഘടനയുടെ നീതികേടുകൾ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ്. പ്രകൃതിയ്ക്കുള്ളിൽ നിൽക്കുന്ന മനുഷ്യനെ പ്രകൃതിയ്ക്ക് എതിരായി ചിത്രീകരിക്കുന്നതും രണ്ട് സ്വത്വങ്ങളിൽ നിൽക്കുന്ന സ്ത്രീയെയും പുരുഷനെയും അവർക്കിടയിലെ അധികാരബന്ധത്തെയും വൈരുദ്ധ്യങ്ങളെയും എതിർപ്പുകളെയും അതുമായി സമീകരിക്കുന്നതും വിഷയത്തിലെ സങ്കീർണ്ണതകളെ വിശകലനം ചെയ്യാത്തത് കൊണ്ടാണ്. അധികാരഘടനയിലെ ദ്വന്ദ്വങ്ങളിൽ നിന്നുകൊണ്ടുള്ള ഈ സമീകരിക്കൽ നീതികേടിലേക്ക് നയിക്കും.
ഓരോ വിഷയത്തെയും വേർപെടുത്തി വിശകലനം ചെയ്യണം. capital vs. labour എന്നതൊരു historical–structural contradiction ആണ്. അതിങ്ങനെ ലഘൂകരിച്ച് കാണേണ്ട ഒന്നല്ല. പ്രകൃതി മനുഷ്യനിൽ നിന്നും വേറിട്ട ഒന്നല്ല എന്ന വസ്തുത പ്രധാനമാണ്. അതേസമയം കാപ്പിറ്റലിസ്റ്റ് പ്രൊഡക്ഷൻ മനോഭാവത്തിന്റെ കുറ്റം സർവ്വമനുഷ്യൻ്റെയും തലയിൽ കെട്ടിവെക്കുന്നതാണ് വീരാൻകുട്ടിയെ പോലെയുള്ള കവികളുടെയും സമാനമനസ്കരുടെയും നിലപാട്. അവിടെയാണ് ഒരു വിഭാഗത്തോടുള്ള വിദ്വേഷമാണ് അദ്ദേഹത്തിനുള്ളതെന്ന് വെളിപ്പെടുന്നത്. ശാസ്ത്രീയസമീപനം അടിസ്ഥാനമാകേണ്ട പൊളിറ്റിക്കൽ മൂവ്മെന്റ് ആണ് പരിസ്ഥിതി വാദം. അതൊരു കാല്പനികവികാരമായി ചുരുങ്ങേണ്ടതല്ല.
അധികാരഘടനയ്ക്കുള്ളിലെ നീതികേടാണ് നമ്മൾ നേരിടുന്നത്. മനുഷ്യനെയല്ല, പുരുഷനെയല്ല. അവർക്ക് സവിശേഷാധികാരം നൽകാനിടയായ ഘടനയെയാണ് നേരിടുന്നത്. മനുഷ്യൻ vs പ്രകൃതി എന്നതിലേക്ക് ചുരുക്കുമ്പോൾ, ഇമ്മാതിരി ചൂഷണങ്ങളെല്ലാം വൻതോതിൽ ചെയ്യുന്ന കാപ്പിറ്റലിസത്തിനു തടിയൂരാനുള്ള വഴിയുണ്ടാക്കി കൊടുക്കുകയാണ്. ഇതാണ് വീരാൻകുട്ടിയെ പോലെയുള്ള കവികളുടെയും പരിസ്ഥിതി സ്നേഹമെന്ന പേരിൽ കപടനാട്യം മാത്രമുള്ളവരുടെയും രാഷ്ട്രീയം, ഒരുപരിധിവരെ അതൊക്കെ സഹിക്കാമെങ്കിലും അതിൽ മനുഷ്യവിദ്വേഷം പച്ചയായി വെളിപ്പെടുന്നത് എതിർക്കപ്പെടേണ്ടതാണ്.
ക്ലാസ് പൊളിറ്റിക്സിന് ജെൻഡർ പൊളിറ്റിക്സിനെയും ജാതിയെയും അഭിസംബോധന ചെയ്യാതെ ഫലപ്രദമാകാൻ സാധിക്കില്ല. ജെൻഡർ പൊളിറ്റിക്സിനു ജാതിയെയും ക്ലാസിനെയും പരിഗണനയ്ക്ക് എടുത്തേ പറ്റൂ. ജാതിയുമായി ബന്ധപ്പെട്ടുള്ള അനീതിയെ നേരിടുമ്പോൾ അതിൽ നിന്നും ക്ലാസ്സിനെയും ജെൻഡറിനെയും അടർത്തി മാറ്റിയാലും നീതികേട് നടക്കും. ഇത് പരിസ്ഥിതിവാദത്തിനും ബാധകമാണ്. ഒരുപക്ഷെ എല്ലാ പൊളിറ്റിക്കൽ മൂവ്മെന്റുകൾക്കും ബാധകമാണ്.

0 comments:
Post a Comment