മികച്ച സാഹിത്യകൃതികൾ എന്നോട് ചെയ്ത 'ദ്രോഹം'

ഞാൻ വായിച്ച മികച്ച സാഹിത്യകൃതികൾ എന്നോട് ചെയ്ത 'ദ്രോഹം' അതുവരെ വായിച്ച് ആസ്വദിച്ചിരുന്ന തരത്തിലുള്ള സാഹിത്യസൃഷ്ടികളിൽ മിക്കതിലും തൃപ്തി കണ്ടെത്താനുള്ള 'ശേഷി' എൻ്റെയുള്ളിൽ നിന്നും എടുത്തു കളഞ്ഞു എന്നതാണ്. ദസ്തയോവ്കിയും ടോൾസ്റ്റോയും ക്യാമുവും യോസയും ചെഖോവും മുതൽ റെയ്ണ്ട് കാർവറും ഡാഗ് സോൾസ്റ്റഡും ഷെൽ അസ്കിൽഡ്സണും ലിഡിയ ഡേവിസും വരെയുള്ളവരും സാഫോ, ബാഷോ, കവാഫി മുതൽ നാരായണ ഗുരു, ട്രാൻസ്ട്റോമർ, അമിഹായ്, റിറ്റ്സോസ്, ഷിംബോസ്ക, ആൻ കാർസൻ വരെയുള്ളവരും ഈ ദ്രോഹം എന്നോട് ചെയ്തിട്ടുണ്ട്. എൻ്റെ ഉള്ളിലുണ്ടായിട്ടുള്ള ചെടിപ്പുകളെ അതിജീവിക്കാൻ കെൽപ്പുള്ള സാഹിത്യസൃഷ്ടികൾ കണ്ടെത്താനുള്ള എൻ്റെ വായനാന്വേഷണം പലപ്പോഴും പരാജയപ്പെടുന്നു. സഹിഷ്ണുതയില്ലായ്മയായി പോലും പലർക്കുമത് തോന്നിപ്പോകുന്നു. അതിനാൽ ഏതെങ്കിലും ഒരു കൃതി അത്തരത്തിൽ കണ്ടുകിട്ടിയാൽ അതിനോട് അതിയായ സ്നേഹവും തോന്നുന്നു. 

0 comments:

Post a Comment