ആൻ മൈക്കളിന്റെ ഫ്യുജിറ്റീവ് പീസസ് എന്ന നോവലും ജോൺ മക്ഗ്രെഗറിന്റെ 'ഇഫ് നോബഡി സ്പീക്സ് ഓഫ് റിമാർക്കബിൾ തിങ്ക്സ്' എന്ന നോവലും വായിച്ചു മുന്നേറാൻ പതിവിലേറെ സമയമെടുക്കുന്നു. മുമ്പ് അമോസ് ഓസിൻ്റെ നോവലുകൾ വായിക്കുമ്പോഴും ഇത് അനുഭവിക്കുകയുണ്ടായി. പ്രധാന കാരണം നോവലിൽ ഇടയ്ക്കിടെ വരുന്ന പോയറ്റിക് മൊമെന്റ്സ് ആണ്. അതെന്നെ പിടിച്ചു നിർത്തുന്നു, മുന്നോട്ടു പോകാൻ ആകാത്തവിധം ഒരു വായനാതൃപ്തി ആ നിമിഷങ്ങളിൽ ലഭിക്കുന്നു. സാധാരണഗതിയിൽ പുസ്തകം തീരുവോളം തുടർന്നുകൊണ്ടേയിരിക്കാൻ പ്രേരിപ്പിക്കുന്ന വായനയാണ് നല്ല നോവലിന്റെ ലക്ഷണമായി പലരും പറഞ്ഞുകേൾക്കാറുള്ളത്. എന്നാൽ എന്റെ ഇപ്പോഴത്തെ പ്രിയ നോവലുകളുടെ പ്രധാന സവിശേഷത മുന്നോട്ടുപോക്കിനെ തടയിടുന്നവിധത്തിൽ ആദ്യം പറഞ്ഞ തരത്തിലുള്ള പിടിച്ചുനിർത്തലുകളാണ്. ഞാൻ കവിതാവായനക്കാരൻ മാത്രമാണ്; നോവൽ വായനക്കാരനല്ല.

0 comments:

Post a Comment